തൃശൂരില്‍ എസ് ഐയെ കള്ളക്കേസില്‍ കുടുക്കി സസ്‌പെന്‍ഡ് ചെയ്ത് സി ഐ. സിറ്റി ക്രൈം ബ്രാഞ്ച് എസ് ഐ. ടി ആര്‍ ആമോദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ നെടുപുഴ സി ഐ. ടി ജി ദിലീപിനെതിരെ അന്വേഷണം നടന്നുവരികയാണ്. തൃശൂര്‍ റേഞ്ച് ഡി ഐ ജിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നുവരുന്നത്.
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് എസ് ഐക്കെതിരെ നപടി സ്വീകരിച്ചത്. എന്നാല്‍, ഇത് കള്ളക്കേസാണെന്ന് സംസ്ഥാന, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വഴിയരികില്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കേയാണ് ആമോദിനെ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എസ് ഐയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
Post a Comment