ഏറാമല തുരുത്തി മുക്ക് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.



വടകര :സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിൽ ഏറാമല തുരുത്തിമുക്കിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് യുവാവിനെ പുഴയിൽ കാണാതായത്.
ചെറുകുളങ്ങര സി.കെ അനൂപ് (22 ) നെയാണ് കാണാതായത്. സുഹൃത്തുക്കളായ രണ്ട് പേർക്കൊപ്പം നീന്തി പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അനൂപ് മുങ്ങിപോകുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ നീന്തി കരക്കെത്തുെകയുണ്ടായി ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എടച്ചേരി സി.ഐ.എം.ആർ.ബിജുവിന്റ നേതൃത്വത്തിൽ 
പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് അഗ്നി രക്ഷസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല..തുരുത്തി കടവിനോട് ചേർന്ന ഭാഗത്ത് പുഴയിൽ ആഴക്കൂടുതലുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. കക്കയത്ത് നിന്നുള്ള ഉള്ള റസ്ക്യു ടീമും തിരിച്ചിലിൽ പങ്കെടുത്തെങ്കിലും രാത്രി വൈകിയും യുവാവിനെ കണ്ടെത്തിയിരുന്നില്ല. ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE