കൊച്ചി നഗരമധ്യത്തിലെ ഹോട്ടലിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ കോഴിക്കോട് ബാലുശേരി സ്വദേശി പിടിയിൽ

കൊച്ചി: നഗരമധ്യത്തിലെ ഹോട്ടലിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഹോട്ടലിലെ കെയർടേക്കർ അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദ് (31) പോലീസ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

എളമക്കരയിലെ ഒയോ അപാർട്ട്മെന്റിൽ രാത്രി പത്ത് മണിയോടയെയായിരുന്നു സംഭവം. കൊല്ലപ്പെട്ട രേഷ്മയും നൗഷിദും തമ്മിൽ പരിചയമുണ്ടായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. ഇവർ തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണോ ഇയാൾ യുവതിയെ ഹോട്ടലിലേക്കെത്തിച്ചത് എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

ബുധനാഴ്ച രാത്രി ഹോട്ടലിൽ നിന്ന് വലിയ തോതിൽ ബഹളം കേൾക്കുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ രേഷ്മയെ കണ്ടെത്തിയത്. കഴുത്തിന് പുറകിലും കൈകളിലുമാണ് ഇവർക്ക് പരിക്കേറ്റത്. തുടർന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

എറണാകുളത്ത് ലാബ് അറ്റൻഡറാണ് രേഷ്മ. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷീദ് പറയുന്നതെന്നും പോലീസ് അറിയിച്ചു. സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വർഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷിദ് മൊഴി നൽകിയതെന്നും എന്നാൽ പിന്നീട് ഇയാൾ ഇത് മാറ്റിപ്പറഞ്ഞെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE