റോഡിൽ നിയമം ലംഘിച്ച് ജനപ്രതിനിധികളും, പിടികൂടി ; പിഴയിട്ടെന്ന് ​ഗതാ​ഗതമന്ത്രി



ഗതാഗത നിയമം ലംഘിച്ചവരിൽ ജനപ്രതിനിധികളും ഉണ്ടെന്ന് ​മന്ത്രി ആന്റണി രാജു. നിയമലംഘനത്തിന് 19 എം എൽ എമാരുടെ വാഹനങ്ങൾക്കും 10 എം പിമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്. വി ഐ പി വാഹനങ്ങൾ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്. വി ഐ പികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.കാസർഗോഡ് ജില്ലയിലാണ് കൂടുതൽ നിയമലംഘനം നടന്നത്. ​ഗതാ​ഗത നിയമ ലംഘനത്തിന് പിഴ ചുമത്തുന്നത് മാത്രമല്ല പിഴ ഈടാക്കുന്നതും കർശനമാക്കും. അടിയന്തര സർവീസുകളെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കെഎസ്ഇബി വാഹനങ്ങൾക്ക് മനപ്പൂർവ്വം പിഴ ചുമത്തില്ല. ഓൺലൈൻ അപ്പീൽ നൽകാനുള്ള സംവിധാനം സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈയിൽ അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതൽ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനം കണ്ടെത്തി. 15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25 കോടി 81 ലക്ഷം രൂപ ഇ ചലാൻ വഴി കിട്ടിയെന്നും മന്ത്രി അറിയിച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE