വടകര: രാഷ്ട്രീയ: സംസ്കാരിക രംഗത്തെ അധികായനും, വടക്കൻ പാട്ടിന്റെ പ്രചുര പ്രചാരകനുമായിരുന്ന എം.കെ പണിക്കോട്ടിക്ക് തുടി ഫോക് ലോർ അക്കാദമിയുടെ സ്നേഹാദരവ്. "അമൃത സ്മരണകൾ " എന്ന തന്റെ ആത്മകഥയിലുടെ കേരളീയ സമൂഹത്തിന്റെ പഴമയുടെ ചരിതം തുലികയിലുടെ അടയാളപ്പെടുത്തിയ അനുഗ്രഹീത എഴുത്തുകാരൻ കൂടിയായിരുന്നു എം.കെ. പണിക്കോട്ടി. നഗരസഭ പാർക്ക് ഹാളിൽ നടന്ന പരിപാടി പത്രപ്രവർത്തകനും , എഴുത്തുകാരനുമായ അനൂപ് അനന്തൻ ഉൽഘാടനം ചെയ്തു. എൻ.ടി.കെ. നിഷ അധ്യക്ഷനായി. സിദ്ധിഖ് വടകര ; ടി.രാജൻ ; വി.വി. രഗീഷ് , പാട്ടുപുര നാണു ,നിഷ. എം.പത്മലോചനൻ എന്നിവർ സംസാരിച്ചു. തുടി കൺവീനർ സി.പി.മുരളീധരൻ സ്വാഗതവും : സി.കെ രാജീവൻ നന്ദിയും പറഞ്ഞു. കലാവിരുന്നും അരങ്ങേറി. തുടി ഫോക് ലോർ അക്കാദമി ഏർപ്പെടുത്തിയ എം.കെ പണിക്കോട്ടി ഫോക് ലോർ അവാർഡ് ഈ വർഷം നടോടി വൈജ്ഞാനിക ഗ്രന്ഥത്തിനാണ് നൽകുന്നത്. അവാർഡ് സംബന്ധിച്ച കാര്യങ്ങൾ ആഗസ്ത് അവസാനം പ്രസിദ്ധപ്പെടുത്തും. 2024 ജനുവരിയിൽ അവാർഡ് നൽകും.
അമൃത സ്മരണകളിലൂടെ എം.കെ. പണിക്കോട്ടി.
NEWS DESK
0
Tags
പ്രാദേശികം
Post a Comment