ഗൃഹപ്രവേശനം കഴിഞ്ഞു , മാലിന്യം പൊതുവഴിയിൽ -വീട്ടുടമസ്ഥന് പിഴ ചുമത്തി നാദാപുരം ഗ്രാമപഞ്ചായത്ത്.

 നാദാപുരം കക്കംവള്ളിയിൽ കഴിഞ്ഞാഴ്ച നടന്ന ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് ഭക്ഷണമാലിന്യങ്ങൾ ,പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിൽ അലക്ഷ്യമായും ,അശാസ്ത്രീയമായും വലിച്ചെറിഞ്ഞതിന് ഗൃഹനാഥന് എതിരെ നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. മുഴുവൻ മാലിന്യവും വീട്ടുടമസ്ഥന്റെ ചെലവിൽ നീക്കം ചെയ്യിക്കുകയും 3000 /രൂപ പിഴ ഈടാക്കുകയും ചെയ്തു .പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE