പയ്യോളിയിൽ നാളെ ‘പി എം’ ഓട്ടോറിക്ഷകൾക്ക് രജിസ്ട്രേഷൻ ക്യാമ്പ്

 



പയ്യോളി:
 ഓട്ടോ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാം ഘട്ട പി എം രജിസ്ട്രേഷൻ ക്യാമ്പ് നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ ബീച്ച് റോഡിലെ അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ വച്ച് ക്യാമ്പ് നടക്കും.

രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിച്ച ‘പിഎം’ രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുക്കുവാൻ സാധിക്കാത്ത ഓട്ടോകൾക്കായാണ് മൂന്നാം ഘട്ടത്തിൽ സൗകര്യമൊരുക്കിയിട്ടുള്ളത്. പുതുക്കിയ പി എം നമ്പർ (റൗണ്ട് സ്റ്റിക്കർ) ലഭിക്കാത്തതും, എന്നാൽ, പയ്യോളിയിൽ ഹാൾടിംഗ് പെർമിറ്റ് നിലവിലുള്ളതുമായ എല്ലാ ഓട്ടോറിക്ഷ ഉടമകളും അസ്സൽ രേഖകൾ ഹാജരാക്കി  രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ഭാരവാഹികൾ പറഞ്ഞു.


Post a Comment

Previous Post Next Post

WB AD


 


 

LIVE