നിർമ്മിതബുദ്ധി സാങ്കേതികവിദ്യവഴി കോഴിക്കോട് സ്വദേശിയിൽ പണം തട്ടിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. അഹമ്മദാബാദിലെ ഉസ്മാൻ പുര സ്വദേശി കൗശൽ ഷായാണെന്ന് പ്രതിയെന്ന് സൈബർ കം പൊലീസ് കണ്ടെത്തി. ഗുജറാത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇയാൾ സാമ്പത്തിക തട്ടിപ്പ് ഉൾപ്പടെ പല കേസുകളിലും പ്രതിയാണ്.
കൗശൽ ഷാ വർഷങ്ങൾക്ക് മുമ്പ് വീട് വിട്ടയാളാണെന്ന് ബന്ധുക്കൾ പറയുന്നു. പ്രതി ഒളിവിലാണെന്ന് സൈബർ പൊലീസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
Post a Comment