ചലച്ചിത്ര അവാർഡ് നിർണയത്തിൽ അനധികൃതമായി ഇടപെട്ടു എന്ന് ആരോപിച്ച് സംവിധായകൻ രഞ്ജിത്തിനെതിരെ വിനയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ തുടർ നടപടി എന്താണെന്ന് അറിഞ്ഞ ശേഷം കോടതിയിൽ പോകണമോ എന്ന് തീരുമാനിക്കുമെന്നും വിനയൻ വ്യക്തമാക്കി.
അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്ന ഗുരുതര ആക്ഷേപമാണ് സംവിധായകൻ വിനയൻ ഉന്നയിക്കുന്നത്. വ്യക്തിവിരോധം മൂലം പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ പട്ടികയിൽ നിന്നൊഴിവാക്കി. ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ശ്രമിച്ചു. രഞ്ജിത്തിൻ്റെ അനാവശ്യ ഇടപെടലുകളെപ്പറ്റി ഒരു ജൂറി അംഗം മന്ത്രിയുടെ ഓഫിസിൽ പരാതി പറഞ്ഞിട്ടുണ്ട്. തെളിവ് പുറത്ത് വിടാൻ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് രഞ്ജിത്തിനെ വെല്ലുവിളിച്ച് വിനയൻ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
Post a Comment