ജയിലില്‍നിന്നിറങ്ങിയിട്ട് ഒരാഴ്ചമാത്രം, പിന്നാലെ മോഷ്ടിച്ചത് സ്‌കൂട്ടര്‍; വടകരയില്‍ നിന്ന് പ്രതി പിടിയിൽ


ഒരാഴ്ചമുന്‍പ് ജയില്‍മോചിതനായ യുവാവ് മോഷണക്കേസില്‍ വീണ്ടും പിടിയില്‍. കോഴിക്കോട് കുന്നമംഗലം സ്വദേശി മുജീബിനെയാണ് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ മാഹി പോലീസ് പിടികൂടിയത്. മോഷ്ടിച്ച സ്‌കൂട്ടറും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

കുന്നമംഗലം ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം നടത്തിയതിനാണ് മുജീബ് നേരത്തെ ജയിലിലായത്. ജൂലായ് 31-ന് ഇയാള്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി. തുടര്‍ന്നാണ് മാഹിയിലെത്തി സ്‌കൂട്ടറുമായി കടന്നുകളഞ്ഞത്. മാഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ വടകരയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. പൂട്ടുകളും ഷട്ടറുകളും പൊളിക്കാന്‍ ഉപയോഗിക്കുന്ന വിവിധ ആയുധങ്ങളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ മുജീബ് കേരളത്തിലെ വിവിധയിടങ്ങളിലായി മുപ്പതോളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് മാഹി പോലീസ് അറിയിച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE