ഭിന്നശേഷിക്കാർക്ക് സൗജന്യ സഹായ ഉപകരണ വിതരണം



കോഴികോട് ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണ വിതരണ ക്യാമ്പ് 2023ആഗസ്റ്റ് 6 ന് തുടക്കമാകും. ആഗസ്റ്റ് 6 ഞായറാഴ്ച രാവിലെ 10.00  മണിക്ക് കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ വച്ച്  ബഹുമാനപ്പെട്ട കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ ശ്രീ പി ടി എ റഹീം അവർകൾ വിതരണം ഉദ്ഘാടനം നിർവഹിക്കും.

കുന്ദ മംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി പി മാധവൻ  അധ്യക്ഷത വഹിക്കും.കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ അലിംകോ ബാംഗ്ലൂർ,  നാഷണൽ കരിയർ സർവീസ് സെന്റർ തിരുവന്തപുരം ,സന്നദ്ധ സംഘടനയായ ക്യൂബ്സ് എജുകേയർ ഫൗണ്ടേഷൻ കൊച്ചിൻ എന്നിവരുടെ  സംയുക്ത  സഹകരണത്തോടെയാണ്  പദ്ധതി നടപ്പിലാക്കുന്നത്,



കോഴിക്കോട് ജില്ലയിലെ നാലു മണ്ഡലങ്ങളിൽ  നിർണയ ക്യാമ്പ് നടത്തി അതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  ആയിരത്തോളം ഗുണഭോക്താക്കൾക്കാണ് ഒരു കോടിയോളം രൂപയുടെ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.വീൽചെയറുകൾ, ട്രൈ സൈക്കിൾ , ഹിയറിംഗ് എയ്ഡ്, സ്മാർട്ട്ഫോൺ , വൈറ്റ് കെയ്ൻ, റൊളേറ്റർ . സിപി വീൽചെയർ തുടങ്ങിയ ഉപകരണങ്ങളാണ് നൽകുന്നത്.


കോഴിക്കോട് ജില്ലയിൽ ആഗസ്റ്റ് 6 കുന്നമംഗലം HSS, ആഗസ്റ്റ് 7 വടകര ULLCC മടിത്തട്ട്ഹാൾ, ആഗസ്റ്റ് 8 ബ്ലോക്ക്‌ പഞ്ചായത്ത് ബാലുശ്ശേരി, ആഗസ്റ് 9  അഭയം പാലിയേറ്റീവ് കെയർ  വിരിയാണി ഭവൻ കൂടാരഞ്ഞി,എന്നീ സ്ഥലങ്ങളിലായി നടക്കുന്ന ക്യാമ്പുകളിലായി ജില്ലയിലെ വിതരണം നടക്കും.കൂടുതൽ വിവരങ്ങൾക്ക് : 9497 353 677


Post a Comment

Previous Post Next Post

WB AD


 


 

LIVE