രാഹുല്‍ യോഗ്യന്‍; സുപ്രീം കോടതി

 



എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെടാന്‍ കാരണമായ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരിക്കുകയാണ്. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസിലെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബി ആര്‍ ഗവായ്, പി എസ് നരസിംഹ, സജ്ഞയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഒന്നരമണിക്കൂറോളം നീണ്ടു നിന്ന വാദപ്രതിവാദത്തിനൊടുവിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.ജാമ്യം ലഭിക്കാവുന്ന ഒരു കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കിയത് എന്തിനാണെന്ന് ചോദിച്ച കോടതി അതിന് കൃത്യമായ കാരണം വിചാരണ ജഡ്ജി വ്യക്തമാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE