വിസിറ്റിങ്ങിനെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങുന്നില്ല; എക്‌സിറ്റടിക്കാന്‍ സൗദി പരിസ്ഥിതി വകുപ്പ്

ജീസാന്‍: സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജീസാനിലും ഫറസാന്‍ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങാത്തതിനാല്‍ നിയന്ത്രണ നടപടിക്കൊരുങ്ങി അധികൃതര്‍. കാക്കകളുടെ എണ്ണം പെരുകുകയും ശല്യം വര്‍ധിക്കുകയും ചെയ്തതോടെയാണ് നടപടി സ്വീകരിക്കുന്നത്. സൗദിയുടെ ചില ഭാഗങ്ങളില്‍ മാത്രമാണ് കാക്കകളെ കണ്ടുവരാറുള്ളത്.

കാക്കകള്‍ മടങ്ങാതെ വന്നതിനെ തുടര്‍ന്ന് ഇതര ചെറുജീവികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായി കണ്ടെത്തി. ഇത് ജീവജാലങ്ങളുടെ നിലനില്‍പിനെ ബാധിക്കും എന്നതാണ് നടപടി സ്വീകരിക്കുവാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. കാക്കകള്‍ ചെറുപ്രാണികളെ മുഴുവന്‍ അകത്താക്കുന്നതായും ഇത്തരത്തില്‍ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ജീസാനിലും ഫറസാന്‍ ദ്വീപിലും കാക്കകള്‍ കൂട്ടുകൂടുകയും താവളമടിക്കുകയും ചെയ്യുന്നത് തടയാന്‍ വേണ്ടിയുള്ള നടപടികളാണ് പരിസ്ഥിതി വകുപ്പ് സ്വീകരിക്കുക. ഇന്ത്യയില്‍ നിന്ന് കടല്‍ കടന്നെത്തുന്ന കാക്കകള്‍ മലയാളികള്‍ക്ക് ആദ്യകാലങ്ങളിലൊക്കെ കൗതുകം സൃഷ്ടിച്ചിരുന്നു.

Post a Comment

Previous Post Next Post

WB AD


 


 

LIVE