വടകര : പ്രശസ്ത സാഹിത്യകാരനായ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മരണ നിലനിർത്തുന്ന രീതിയിൽ ഏറ്റവും അനുയോജ്യമായ ഒരു സാംസ്കാരിക കേന്ദ്രം ഗോസായി കുന്നിൽ യാഥാർത്ഥ്യമാവണമെന്ന് യുവകലാസാഹിതി വടകര മണ്ഡലം ആവശ്യപ്പെട്ടു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വടകരയിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഗുരുസ്മരണ പരമ്പരയിലെ പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണം ഗോസായി കുന്നിൽ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു
കെ പി ദേവദാസ് മുഖ്യഭാഷണം നടത്തി. പ്രശസ്ത ഗായകനായ വി ടി മുരളിയിൽ നിന്ന് പുനത്തിൽ അനുസ്മരണ പത്രിക ഹുസൈൻ പുനത്തിൽ ഏറ്റുവാങ്ങി.
ഷിജു ആർ ,രാധാകൃഷ്ണൻ എടച്ചേരി, ശ്രീനി എടച്ചേരി, വിജയൻ മടപ്പള്ളി, ശശികുമാർ പുറമേരി എന്നിവർ സംസാരിച്ചു
മണ്ഡലം പ്രസിഡണ്ട് കെ പി രമേശൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി എൻ പി അനിൽകുമാർ സ്വാഗതവും ജോയിൻ സെക്രട്ടറി പി അനീഷ് നന്ദിയും പറഞ്ഞു
Post a Comment