നാദാപുരം : കെഎസ് എഫ്ഇ ഓഫീസേർസ് യൂനിയൻ നിർമ്മിച്ച സ്നേഹഭവൻ
ഞായറാഴ്ച കൈമാറുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേനത്തിൽ പറഞ്ഞു.
തൂണേരി പഞ്ചായത്തിലെ
ആവോലത്ത് നിടും പാലിയിൽ നാണുവിന്റെ കുടുംബത്തിനാണ്
വീട് നിർമ്മിച്ചു നല്കിയിരിക്കുന്നത്.
വൈകു: 4 മണിക്ക് നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഭവനത്തിൻ്റെ താക്കോൽ
പഞ്ചായത്ത് പ്രസിഡൻ്റ് പി ഷാഹിന ഏറ്റുവാങ്ങും. മുൻ മന്ത്രി എ കെ ബാലൻ അധ്യക്ഷനാകും.ഇ കെ വിജയൻ എംഎൽഎ മുഖ്യാഥിതിയാവും.സാംസ്കാരിക വകുപ്പ് ഭാരത് ഭവൻ ഒരുക്കുന്ന ഗസൽ സന്ധ്യ അരങ്ങേറും.വാർത്ത സമ്മേളനത്തിൽ കെഎസ്എഫ്ഇ ഓഫീസേർസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി അനിൽകുമാർ, സ്വാഗത സംഘം കൺവീനർ ടി ജിമേഷ്, പ്രചരണ കമ്മിറ്റി കൺവീനർ കെ പ്രദീപ്, കെ കെ സുകുമാരൻ എന്നിവർ പങ്കെടുത്തു.
Post a Comment