വടക്കൻ പാട്ടുകളിലെ ചരിത്രസ്വാധീനം പുസ്തകം പ്രകാശനം ചെയ്തു



വടകര : കേരള ഫോക്‌ലോർ അക്കാദമി പ്രസിദ്ധീകരിക്കുന്ന ഒഞ്ചിയം പ്രഭാകരന്റെ “വടക്കൻ പാട്ടുകളിലെ ചരിത്രസ്വാധീനം' എന്ന പുസ്തകം മന്ത്രി വി അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. ഗായകൻ വി.ടി മുരളി പുസ്തകം ഏറ്റുവാങ്ങി. വടകര കേളുഏട്ടൻ സ്‌മാരക ഹാളിൽ അക്കാദമി . 

വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് അധ്യക്ഷനായി. ടി കെ വിജയരാഘവൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജിത്ത്, തില്ലേരി ഗോവിന്ദൻ, രാജാറാം തൈപ്പിള്ളി, പി പി രാജൻ, വി കെ സുരേഷ്, കെ അശോകൻ, എം കെ വസന്തൻ, പി പി അനിൽകുമാർ, എന്നിവർ സംസാരിച്ചു. ഒഞ്ചിയം പ്രഭാകരൻ മറുമൊഴി ഭാഷണം നടത്തി. സെക്രട്ടറി എവി അജയകുമാർ സ്വാഗതവും പ്രോഗ്രാം ഓഫീസർ പി.വി ലവ്‌ലിൻ നന്ദിയും പറഞ്ഞു. എംപി. സുകുമാരനും സംഘവും വടക്കൻ പാട്ടുകളും അരങ്ങ് കൊയിലാണ്ടിയുടെ നാടൻപാട്ടുകളും അവതരിപ്പിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE