വാഗ്ഭടാനന്ദൻ്റെ പോരാട്ടങ്ങൾ സമകാലിക പ്രസക്തം -രമേശൻ പാലേരി .

 അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മനുഷ്യനെ വേർതിരിക്കുന്ന വർണ്ണ വ്യവസ്ഥയ്ക്കും എതിരെ ശക്തമായി പോരാടിയ വിപ്ലവകാരിയായിരുന്നു ശ്രീ വാഗ്ഭടാനന്ദ ഗുരുദേവൻ എന്ന് യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി പ്രസ്താവിച്ചു.

 കേരള ആത്മവിദ്യാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കാരക്കാട് വാഗ്ഭടാനന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന ഏകദിന പഠന ക്ലാസ്സ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയമായ അടിമത്തത്തിനെതിരെ സമരമാരംഭിച്ച വാഗ്ഭടാനന്ദൻ ബ്രഹ്മ സമാജവുമായി ചേർന്ന് അദ്വൈത പ്രചാരണത്തിലൂടെ മനുഷ്യസമുദായത്തെ നവീകരിക്കാൻ കഠിന നപ്രയത്നംചെയ്തു. ക്ഷണികമായ ജീവിതകാലത്തിനുള്ളിൽ ആത്മവിദ്യാ സംഘം എന്ന നവോത്ഥാന പ്രസ്ഥാനത്തിന് രൂപം
 കൊടുത്ത് കേരള മാകെ സഞ്ചരിച്ച് ജനങ്ങളെ ഉൽബുദ്ധരാക്കിയ അദ്ദേഹത്തിൻ്റെ ദർശനം ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളആത്മാവിദ്യാ സംഘം ജനറൽ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.അമൽ.സി.രാജൻ, ഡോ.എ.കെ.വിനീഷ്, ഡോ.വയലേരി കുമാരൻ 
 പി.പി.ഷാജു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.
മോഹനൻ പാലേരി സമാപന സന്ദേശം നൽകി. പി. എസ്.സുരേന്ദ്ര നാഥ് സ്വാഗതവും പി.വി.ദാസൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE