കൈനാട്ടി :-ദേശീയപാത വികസനത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് രൂക്ഷമായ കൈനാട്ടിയിൽ വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വികസന പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി വീതി കുറഞ്ഞ ദേശീയപാതയിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിനുപുറമെ ദേശീയപാതയുടെ ഓരം ചേർന്ന് കാട് വളർന്നതിനാൽ കാൽനട യാത്രക്കാർക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥ വരുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.കഴിഞ്ഞദിവസം ഇത്തരത്തിൽ യാത്ര ചെയ്ത കാൽനടയാത്രക്കാരി അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.ഈ പ്രദേശത്തെ കാടുകൾ വെട്ടിതെളിക്കാൻ യൂത്ത് കോൺഗ്രസ് ദേശീയപാത അധികൃതർക്ക് പരാതി നൽകി.
കൈനാട്ടി ജംഗ്ഷനിൽ കാൽനടയാത്ര ദുഷ്കരം,അടിയന്തര നടപടി സ്വീകരിക്കണം :-യൂത്ത് കോൺഗ്രസ്
NEWS DESK
0
Tags
പ്രാദേശികം
Post a Comment