ഓഹരിവിപണിയിലേക്കെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്; യുവതി പിടിയില്‍

 



വിയ്യൂര്‍: ഓഹരിവിപണിയുടെ പേരില്‍ ആളുകളില്‍നിന്ന് നിക്ഷേപം വാങ്ങി തട്ടിച്ചെന്ന പരാതിയില്‍ യുവതിയെ വിയ്യൂര്‍ പോലീസ് അറസ്റ്റുചെയ്തു. കുറ്റൂര്‍ ചീറോത് വീട്ടില്‍ മിഷ (39)യാണ് അറസ്റ്റിലായത്. മാസം വലിയ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

ആഡംബര വില്ലകളിലും ഫ്‌ളാറ്റുകളിലും വാടകയ്ക്ക് താമസിച്ചായിരുന്നു പ്രതി നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. പലരില്‍നിന്നുമായി ലക്ഷങ്ങളാണ് നിക്ഷേപമായി സ്വീകരിച്ചിരുന്നതെന്നറിയുന്നു.തുടക്കത്തില്‍ പലിശ എന്ന നിലയില്‍ നല്ല തുക നല്‍കി വിശ്വാസം നേടിയെടുത്തു. പിന്നീട് കൂടുതല്‍ സംഖ്യ നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. അതിനുശേഷം പലിശയും തുകയും തിരിച്ചു നല്‍കാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്. വിയ്യൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.സി. ബൈജുവിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ജോമോന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, പി.സി. രേഷ്മ, രവി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.


Post a Comment

Previous Post Next Post

WB AD


 


 

LIVE