ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള കുത്തഴിഞ്ഞ അവസ്ഥക്കെതിരെ സർക്കാർ സ്ക്രിയമായ ഇടപെടൽ നടത്തണം സോഷ്യലിസ്റ്റ്. വിദ്യാർത്ഥി ജനത.

വൈക്കിലശ്ശേരി:- ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള കുത്തഴിഞ്ഞ അവസ്ഥയ്ക്കെതിരെ ഇടതുപക്ഷ സർക്കാർ സക്രിയമായഇടപെടൽ നടത്തി വിദ്യാർത്ഥികളുടെ ആശങ്കക്ക് പരിഹാരം കാണണമെന്ന് സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ചോറോട് പഞ്ചായത്ത് പ്രവ്രത്തക കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഇടതുപക്ഷ ഭരണകാലത്ത് നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇന്ന് കേരളത്തിലെ പല സർവ്വകലാശാലകളിലും നടന്നുകൊണ്ടിരിക്കുന്നതെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു.കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ അപചയങ്ങളെ മാറ്റിയെടുക്കാൻ സർക്കാരിൻറെ പ്രത്യേക ശ്രദ്ധ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും, സർവ്വകലാശാലകളു ടെ വിശ്വാസത വീണ്ടെടുക്കണം എന്നും ആവശ്യപ്പെട്ടു .പ്രീ പ്രൈമറി വിദ്യാഭ്യാസം സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനും ,പൊതു വിദ്യാഭ്യാസത്തിൽ വ്യക്തിയുടെ ധൈഷണികമായ വളർച്ചയെ മാത്രമല്ല, മാനസികവും, വൈകാരികവുമായ വികാസത്തെ കൂടി ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ പദ്ധതികൾ കരിക്കുലത്തിൽ കൊണ്ടുവരണമെന്നും ആവശ്യമുന്നയിച്ചു. കൺവെൻഷൻ യുവജനത ജില്ലാ പ്രസിഡണ്ട് ശ്രീ കിരൺജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .L. J .D. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്രീ കെ .എം .നാരായണൻ അധ്യക്ഷത വഹിച്ചു .എസ്.എസ്.എൽ.സി . പ്ലസ് ടു ,ഉന്നത വിജയികളെ ചടങ്ങിൽ വെച്ച് പ്രശസ്ത ചിത്രാദ്ധ്യാപകൻ  ടി .പി. ശ്രീധരൻ മാസ്റ്റർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത സംസ്ഥാന വൈസ് പ്രസിഡണ്ട് കുമാരി വിസ്മയ മുരളീധരൻ, വിദ്യാർത്ഥി ജനത മുൻ സംസ്ഥാന സെക്രട്ടറി എൻ , കെ. അജിത് കുമാർ, എൽ .ജെ .ഡി .ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗ പള്ളി ,യുവജനത മണ്ഡലം പ്രസിഡണ്ട് മഹേഷ് കുമാർ, പ്രസാദ് വിലങ്ങിൽ, രേവതി പെരുവണ്ടിയിൽ,തുടങ്ങിയവർ സംസാരിച്ചു. സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ജില്ലാ സിക്രട്ടറി ജിതിൻ ചോറോട് സ്വാഗതവും ,വി.പി പവിത്രൻ നന്ദിയും പറഞ്ഞു.പ്രസിഡണ്ടായി അഭിരാം സിെ കെയെ. തിരഞ്ഞെടുത്തു

Post a Comment

Previous Post Next Post

WB AD


 


 

LIVE