ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലെ അത്ഭുതപ്രതിഭാസം -

അശരണരായ ആയിരങ്ങൾക്ക് ആശ്വാസം പകർന്ന നേതാവായിരുന്നു ഉമ്മൻചാണ്ടി എന്നും, അദ്ദേഹം രാഷ്ട്രീയത്തിലെ അത്ഭുത പ്രതിഭാസം ആണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത് മലോ അനുസ്മരിച്ചുയൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡൻറ് സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു വടകര നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഭിൻ പാക്കയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.അഡ്വ.സി വത്സലൻ ,പി അശോകൻ ,അഡ്വ .ഇ നാരായണൻ നായർ ,സതീശൻ കുരിയാടി.അച്യുതൻ പുതിയത്ത് ,ടി വി സുധീർകുമാർ, പറമ്പത്ത് പ്രഭാകരൻ ,സുനിൽ മടപ്പള്ളി,പി രജനി, കൂടാളി അശോകൻ ,,പുറന്തോടത്ത് സുകുമാരൻ ,,ബാബു ഒഞ്ചിയം,വി കെ പ്രേമൻ , കാവിൽ രാധാകൃഷ്ണൻ,കെ പി കരുണൻ ,അരവിന്ദൻ മാടാക്കര , പി.ബാബുരാജ്‌,രഞ്ജിത്ത് കണ്ണോത്ത്, സി.നിജിൻ,അജേഷ് കോയന്റെ വിട, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE