മോഷ്ടിച്ച സൈക്കിളിന്റെ 'വിലയറിഞ്ഞ' കള്ളന്‍ അത് വഴിയില്‍ ഉപേക്ഷിച്ചു; കൊയിലാണ്ടി പന്തലായനി സ്വദേശിയായ ആദിദേവിന് സൈക്കിൾ തിരിച്ചു കിട്ടി

കോഴിക്കോട്: മോഷ്ടിച്ച സൈക്കിൾ അതിന്റെ ഉടമയ്ക്ക്
വിലമതിക്കാനാവത്തതാണെന്ന് തിരിച്ചറിഞ്ഞ കള്ളൻ സൈക്കിൾ വഴിയിൽ ഉപേക്ഷിച്ചു. ആറാം ക്ലാസുകാരന് പരീക്ഷ വിജയിച്ചതിനു സമ്മാനമായി കിട്ടിയതാണു സൈക്കിൾ എന്ന് തിരിച്ചറിഞ്ഞതോടെയാണ് കള്ളൻ സൈക്കിൾ ഉപേക്ഷിച്ചത്.

കൊയിലാണ്ടി പന്തലായനി സ്വദേശിയായ ആദിദേവ് വീട്ടുമുറ്റത്ത് നിർത്തിയിട്ട സൈക്കിൾ ആരോ മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് ഏറെ ആശിച്ച് ഒരു സൈക്കിൾ ആദിദേവിന് കിട്ടിയത്.

പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ചപ്പോൾ അച്ഛനും അമ്മയും വാങ്ങിക്കൊടുത്തതായിരുന്നു 8000 രൂപയുടെ സൈക്കിൾ. മോഷണം പോയതോടെ സംഭവത്തിൽ ആദിദേവ് കൊയിലാണ്ടി പോലീസിൽ പരാതിയും നൽകി. ആദിദേവിന്റെ സൈക്കിൾ പോയത് വാർത്തയാവുകയും ചെയ്തു

വാർത്തയിലൂടെ വിവരമറിഞ്ഞ നാട്ടുകാരിലൊരാളാണ് സൈക്കിൾ വഴിയിൽ കിടക്കുന്നത് കണ്ടത്. ഉടനെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത സൈക്കിൾ കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. ബിജു ആദിദേവിന് തിരികെ നൽകി.

Post a Comment

Previous Post Next Post

WB AD


 


 

LIVE