കെ റെയിൽ വിരുദ്ധ ജനകീയ സമതിയുടെ സംസ്ഥാന കമ്മറ്റിആഹ്വാനം ചെയ്ത ക്വിറ്റ് കെ റെയിൽ ദിനാചരണം പ്രതിഷേധ സായാഹ്നമായി വടകര പെരുവാട്ടും താഴ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. മുൻസിപ്പൽ കൗൺസിലർ കെ കെ ഫാഷിദ പരിപാടി ഉദ്ഘാടനം ചെയതു മുഖ്യമന്ത്രി പദ്ധതി തൽക്കാലത്തേക്ക് നിറുത്തിവച്ചതായും കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തിന് ശേഷം മാത്രമെ നടപ്പിലാക്കൂ എന്നു പറയുമ്പോൾ തന്നെ 80% ത്തോളം പേപ്പർ വർക്കുകൾ നടത്തിക്കഴിഞ്ഞു എന്നു വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ മനസ്സിലാകുന്നു എന്നും,എന്തു തന്നെ വന്നാലും കേരളത്തിലെ പൊതു സമൂഹത്തെയും ചേർത്ത് പിടിച്ചു കൊണ്ടു വിനാശകരമായ ഈ പദ്ധതിയെ എതിർത്തു തോൽപ്പിക്കുമെന്ന് ജില്ലാ കൺവീനർ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു യൂനിറ്റ് കൺവീനർ ആർ.കെ.സുരേഷ് ബാബു അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ കെ.പി സലിം, എം.ബാലകൃഷ്ണൻ , വി.രാധാകൃഷ്ണൻ , സി. മഹമൂദ് മാസ്റ്റർ , വി.സി വി നാസർ എന്നിവർ സംസാരിച്ചു
ക്വിറ്റ് കെ റെയിൽ ദിനാചരണം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
NEWS DESK
0
Tags
പ്രാദേശികം
Post a Comment