ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ 17 വാർഡുകൾ കളിലെയും ഗ്രാമസഭകൾ ഇന്ന് അവസാനിച്ചു. കേരള സർക്കാരിന്റെ നവകേരളം മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ആണ് ഈ മാസം 21 മുതൽ ഇന്നുവരെ പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർത്തത്. മാലിന്യ നിർമ്മാർജ്ജനംവീട്ടിൽ നിന്ന് ആരംഭിച്ചച്ചു നാട്ടിലേക്ക് എത്തിക്കണമെന്നാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ്. പി.ശ്രീജിത്ത് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുള്ളത്.
സർക്കാർ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുമെന്ന് സെക്രട്ടറി എം. പി.രജുലാലും പറഞ്ഞു.2024 മാർച്ച് 31നു ഒഞ്ചിയം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് ആക്കു കയാണ് എന്നതാണ് ലക്ഷ്യം. മാലിന്യരഹിത ഒഞ്ചിയം എന്ന കർമ്മ പദ്ധതി ഈ ആഗസ്റ്റ് 15ന് നാടിനു സമർപ്പിക്കും. ഇതോടനുബന്ധിച്ച് ഇതിനകം നടന്ന ഗ്രാമസഭകളിൽ വിവിധ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, വ്യാപാരി സംഘടനകളും, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും, കർഷക പ്രതിനിധികളും പഞ്ചായത്ത് തല സോഷ്യൽ ഓഡിറ്റ് ടീമുകളും പങ്കെടുത്തിരുന്നു.
Post a Comment