ഇഷ്ടമല്ലെങ്കില്‍ കാണാതിരിക്കാമല്ലോ': വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കണമെന്ന ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

 



വാർത്താ ചാനലുകളെയും പരിപാടികളുടെ ഉള്ളടക്കത്തെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു. ചാനലുകൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാർക്ക് ഉണ്ടെന്ന് ജസ്റ്റിസ് അഭയ് ഓക്കയും സഞ്ജയ് കരോളും അടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. ഡൽഹിയിലെ അഭിഭാഷകൻ റീപക് കൻസാലാണ് രണ്ട് പൊതുതാൽപര്യ ഹരജികൾ സമര്‍പ്പിച്ചത്.

"ചാനലുകള്‍ കാണാന്‍ നിങ്ങളെ ആരാണ് നിര്‍ബന്ധിക്കുന്നത്? ആവിഷ്കാര സ്വാതന്ത്ര്യമില്ലേ? മാധ്യമ വിചാരണ വേണ്ടെന്ന് ഞങ്ങൾ പറഞ്ഞാലും ഇന്റർനെറ്റിലെ കാര്യങ്ങള്‍ നമുക്ക് എങ്ങനെ നിർത്താനാകും? നിങ്ങൾക്ക് ഈ ചാനലുകൾ ഇഷ്ടമല്ലെങ്കിൽ കാണരുത്. ടിവി ബട്ടൺ അമർത്താതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്"- കോടതി നിരീക്ഷിച്ചു. മാധ്യമങ്ങള്‍ക്കെതിരായ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ സ്വതന്ത്ര മീഡിയ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE