അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തിൽ അനുമോദനം സംഘടിപ്പിച്ചു





അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തിൽ ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദേ മില്ലത്ത് സെന്റർ നിർമാണ ഫണ്ട് സമാഹരണത്തിൽ മികവ് പുലർത്തിയ പഞ്ചായത്തിലേ മുഴുവൻ ശാഖ കമ്മിറ്റികളെയും അനുമോദിച്ചു. ഏറ്റവും കൂടുതൽ തുക സമാഹരിച്ച കോറോത്ത് റോഡ് ശാഖ, ചുങ്കം ടൌൺ ശാഖ, ഗ്രീൻ ഫോർട്ട് (പതിനേഴാം വാർഡ് ] ശാഖ കമ്മിറ്റികൾക്കുള്ള പഞ്ചായത്തിന്റെ ഉപഹാരം മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജയ്ഫർ നൽകി.


അഴിയൂർ ലീഗ് ഹൌസിൽ ഇസ്മയിൽ പി പി യുടെ( ജ: സെക്രട്ടറി) സ്വാഗതത്തോടെ നടന്ന അനുമോദന ചടങ്ങിന് യു എ റഹീം. (പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു -

പി.പി. ജയ്ഫർ (ജ:സെക്രട്ടറി മുസ്ലിം ലീഗ് വടകര മണ്ഡലം) പരിപാടി ഉൽഘാടനം ചെയ്തു.

പ്രൊഫസർ പാമ്പള്ളി മഹമൂദ്, ,യൂസഫ് കുന്നുമ്മൽ, ഹാരിസ് മുക്കാളി, സാജിദ് കോറോത്ത്, കെ. അൻവർ ഹാജി ജലീൽ TCH എന്നിവർ സംസാരിച്ചു. സംസ്ഥാന വളണ്ടിയർ ടീമിൽ മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ വടകര മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി പി ജാഫറിന് പഞ്ചായത്ത്‌ കമിറ്റിയുടെ ഉപഹാരം മുതിർന്ന നേതാവ് കടവിൽ അബൂബക്കർ സാഹിബ്‌ നൽകി . 



മികച്ച പഞ്ചായത്ത്‌ വളണ്ടിയറിനുള്ള ഉപഹാരം, യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് ജലീൽ TCH നും, മികച്ച പഞ്ചായത്ത്‌ കോർഡിനേറ്ററിനുള്ള ഉപഹാരം നവാസ് ചപ്പായിലിനും നൽകി. ഫണ്ട്‌ കളക്ഷനിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയ മുതിർന്ന നേതാക്കളായ ജബ്ബാർ നെല്ലോളിയെയും, അൻവർ ഹാജിയെയും പ്രത്യേക ഉപഹാരം നൽകി ആദരിച്ചു,.അബൂബക്കർ കെ.ടി., വാർഡ് മെമ്പർസാജിദ് നെല്ലോളി,അബൂബക്കർ കടവത്ത്, , ജബ്ബാർ നെല്ലോളി . , പി.കെ. കോയ , ആബൂട്ടി ഹാജി, 

മഹമൂദ് ഫനാർ, സഫീർ പുല്ലമ്പി, ഫാറൂക്ക് അഴിയൂർ, സിറാജ് മൈതാനി പറമ്പ്,ഫൈസൽ ടി.കെ.. നാസർ, സഫ്വാൻ, ഷ യിഹാൻ, ഐസം,ഫജർ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ നവാസ് ചാപ്പയിൽ(സെക്രട്ടറി) നന്ദി പറഞ്ഞു


Post a Comment

Previous Post Next Post

WB AD


 


 

LIVE