നാഗസാക്കി ദിനം - പീസ് റാലി സംഘടിപ്പിച്ചു

പാറക്കടവ് : ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാഗസാക്കി ദിനചാരണത്തിന്റെ ഭാഗമായി പാറക്കടവിൽ പീസ് റാലി സംഘടിപ്പിച്ചു. ലോകത്ത് നടക്കുന്ന യുദ്ധങ്ങളും അക്രമങ്ങളും അവസാനിപ്പിച്ചു സമാധാനം പുനസ്ഥാപിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന സന്ദേശവുമായാണ് വിദ്യാർത്ഥി റാലി സംഘടിപ്പിച്ചത്.സമാധാന സന്ദേശമുയർത്തി വെള്ളരി പ്രാവുകളെ പറത്തിക്കൊണ്ട് റാലി ആരംഭിച്ചു. പീസ് റാലിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ മാനേജർ മുനീർ സഖാഫി ഓർക്കാട്ടേരി, പ്രിൻസിപ്പാൾ മൂസ പനോളി, മോറൽ ഹെഡ് അബ്ദു റഹീം സഖാഫി, എച്ച് ഒ ഡി ശശീന്ദ്രൻ, അസി മാനേജർ നിസാർ ഫാളിലി,പി ടി എ പ്രതിനിധികളായ അബൂബക്കർ ഹാജി കെ കെ,ഇസ്മായിൽ മാവിലാട്ട്, ഹെഡ് ബോയി മുഹമ്മദ്‌ ഷിനാൻ കെ കെ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

WB AD


 


 

LIVE