ഖരമാലിന്യ പരിപാലനം കുറ്റമറ്റതാക്കാൻ വടകരനഗരസഭ



കേരളത്തിലെ നഗരസഭകളിൽ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലോക ബാങ്ക് സാമ്പത്തിക സഹായം ഉപയോഗിച്ചുകൊണ്ട് കേരള സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP). ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്‌ട്രെക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ്  പദ്ധതി നടപ്പാക്കുന്നത്. ഖരമാലിന്യ പരിപാലന  രംഗത്തെ പ്രശ്‌നങ്ങൾക്കും വെല്ലുവിളികൾക്കും സമഗ്രമായ പരിഹാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിനും, ആധുനിക ശാസ്ത്രീയ സാങ്കേതിക  സംവിധാനങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ 13.50 കോടി രൂപയാണ് നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്.ജൈവ മാലിന്യ സംസ്കരണ സംവിധാനം, അജൈവ മാലിന്യ സംസ്കരണ സംവിധാനം,സാനിറ്ററി  മാലിന്യ സംസ്കരണ സംവിധാനം, കൺസ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ വേസ്റ്റ് സംസ്കരണ സംവിധാനം, പുതിയപ്പ് ട്രെഞ്ചിങ് ഗ്രൗണ്ടിൽ ഉള്ള ബയോമൈനിങ്‌ പ്രവർത്തി, നിലവിലുള്ള സംവിധാനങ്ങളുടെ വിപുലീകരണം തുടങ്ങിയ പദ്ധതികളാണ് നഗരസഭയിൽ ഒരുങ്ങുന്നത്.

കേരള ഖരമാലിന്യ പരിപാലന പദ്ധതി(KSWMP) -ഖരമാലിന്യ പരിപാലന പ്ലാൻ (SWM PLAN) രൂപീകരണത്തോടനുബന്ധിച്ചുള്ള പോസ്റ്റ് സ്റ്റേക്ക് ഹോൾഡർ കൺസൾട്ടേഷൻ  യോഗം വടകര മുനിസിപ്പാലിറ്റിയിൽ09/08/2023 വടകര മുനിസിപ്പൽ, പാർക്കിൽ ചേർന്നു.പ്രസ്തുത യോഗം ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ. പി ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ  എൻ. കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ശ്രീ എൻ. കെ ഹരീഷ്, ശ്രീമണലിൽ മോഹനൻ  നവകേരളം ഡിസ്ട്രിക്ട് കോഡിനേറ്റർ, പ്രൊഫസർ ശ്രീ കെ. കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.


 യോഗത്തിൽ വിവിധ സ്റ്റേക്ക് ഹോൾഡേഴ്‌സ്, വകുപ്പ് മേധാവികൾ  പ്രതിനിധികൾ, ജനപ്രതിനിധികൾ,  KSWMP ഡിസ്ട്രിക്ട് ഓഫീസ് ഉദ്യോഗസ്ഥർ, KSWMP പ്രൊജക്റ്റ്‌ മാനേജ്മെന്റ് കൺസൽട്ടൻസി,  KSWMP ടെക്നിക്കൽ സപ്പോർട്ട് കൺസൽട്ടൻസി ഉദ്യോഗസ്ഥർ, ഹരിത കർമസേന പ്രതിനിധികൾ, മാലിന്യ സംസ്കരണ മേഖലയിലെ സേവനദാതാക്കൾ, സ്ക്രാപ് ഡീലർമാർ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, നവകേരളാ മിഷൻഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി നേതാക്കൾ, വ്യാപാരികൾ, ബൾക് വേസ്റ്റ് ജനറേറ്റർസ്, പൊതുജനങ്ങൾ, മീഡിയ പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തം  ശ്രദ്ധേയമായിരുന്നു.KSWMP യുടെ പദ്ധതികൾ ഉൾപ്പെടുത്തി “പദ്ധതി അവതരണം “DPMU ഫിനാൻഷ്യൽമാനേജ്മെൻറ് എക്സ്പെർട്ട്ശ്രീമതിശ്രീലതഅവതരിപ്പിച്ചു. ശേഷം നഗരസഭയിലെ മാലിന്യ സംസ്കരണത്തിലെ കുറവുകൾ കണ്ടെത്തി അത് പരിഹരിക്കാനുള്ള മാർഗങ്ങളും അടുത്ത5 വർഷം കൊണ്ട് നഗരസഭയിൽ നടപ്പിൽ വരുത്തേണ്ട പദ്ധതികളും ഉൾപ്പെടുത്തിയിട്ടുള്ള ഖരമാലിന്യ പരിപാലന രൂപരേഖ (SWMPLAN) KSWMP ടെക്നിക്കൽ സപ്പോർട്ട് കൺസൽട്ടൻസി എൻവിറോൺമെൻറ് എക്സ്പെർട്ട് ശ്രീ. സുരേഷ് കുമാർപി. വിഅവതരിപ്പികുകയുംപ്രസ്തുതരൂപരേഖയിൽയോഗത്തിലെപ്രതിനിധികളുടെ നിർദ്ദേശങ്ങൾഉൾപ്പെടുത്തുകയും ചെയ്തു. 


Post a Comment

Previous Post Next Post

WB AD


 


 

LIVE