ഖത്തർ: അരികുളം ഊരള്ളൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറില്‍ മരണപ്പെട്ടു. കളത്തീക്കണ്ടി ജൂബേഷ് ആണ് മരിച്ചത്. നാൽപ്പത്തിയൊന്ന് വയസായിരുന്നു.
കുടുംബസമേതം ഖത്തറിലാണ് താമസം. ഇന്ന് രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നിറങ്ങിയ ജുബേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയിട്ടും വാഹനത്തിൽ നിന്ന്
പുറത്തിറങ്ങാതായതോടെ നോക്കിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അച്ഛൻ: കുഞ്ഞായി. അമ്മ: ആമിന
Post a Comment