കെ പി വാസു, സി പി ശിവദാസ് അനു സ്മരണ പരിപാടി സംഘടിപ്പിച്ചു

വടകര :സാംസ്കാരിക സ്മൃതി നാശം     സാമൂഹിക മേഖലയിൽ അന്ധകാരമാണ് പരത്തുന്നതെന്നും മുൻപേ നടന്നു പോയവരുടെ സാംസ്കാരിക സംഭാവനകളെ ഓർമിക്കുന്നതിലൂടെ സാംസ്കാരിക മേഖലയിലും രാഷ്ട്രീയ മേഖലയിലും മുന്നോട്ടേക്കുള്ള പ്രയാണത്തിന്റെ വെളിച്ചമാണ് വിതറുന്നതെന്ന് യുവകലാസാഹിതി വടകര മണ്ഡലം സംഘടിപ്പിച്ച സംസ്ഥാന സമ്മേളന അനുബന്ധ പരിപാടിയായ ഗുരുസ്മരണയിൽ  കെ പി വാസു,  സി പി ശിവദാസ് എന്നിവരുടെ സ്മരണ പുതുക്കുന്ന ചടങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്‌ത നിരൂപകൻ കെ വി സജയ്‌ അഭിപ്രായപ്പെട്ടു.
    സോമൻ മുതുവന അധ്യക്ഷത വഹിച്ചു.കെ.ടി ദിനേശൻ അനുസ്‌മരണ ഭാഷണം നടത്തി. മുൻസിപ്പൽ കൗണ്സിലർ കെ.നിഷ അനുസ്‌മരണ പത്രിക സമർപ്പിച്ചു.
    പി.പി.രാജൻ,തയ്യുള്ളത്തിൽ രാജൻ, സുനിൽകുമാർ,എന്നിവർ സംസാരിച്ചു. മണ്ഡലംസെക്രട്ടറിഎൻ.പി.അനിൽകുമാർ സ്വാഗതവും കെ.ജയ്ദീപ് നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post

WB AD


 


 

LIVE