മൊകേരി : പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നത് കേന്ദ്രം ഭരിക്കുന്നവർ തന്നെയാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ പറഞ്ഞു.
വിവിധ മതവിഭാഗങ്ങൾ അധിവസിക്കുന്ന ഇന്ത്യയിൽ ഹിന്ദുത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കം ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ സി പി ഐ നേതാവും ഗോവ വിമോചന സമര പോരാളിയുമായിരുന്ന പി കേളപ്പൻ നായരുടെ 31-ാം ചരമവാർഷികത്തോടനുബന്ധിച്ച് മൊകേരിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും സെമിനാറും ഉദ്ഘാടനവും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ എ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
ജനാധിപത്യ ഭാരതം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സി.പി.ഐഎം. സംസ്ഥാന കമ്മറ്റി അംഗം കെ.കെ.ലതിക , സി.പി.ഐ. കണ്ണൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ.പ്രദീപൻ
Post a Comment