വില്യാപ്പള്ളി രാജൻ കാലത്തെ അതിജീവിച്ച നാടക പ്രതിഭ

 വടകര:  അരങ്ങിലും അണിയറയിലും നടന വിസ്മയമായിരുന്ന വില്യാപ്പള്ളി രാജൻ കാലത്തെ അതിജീവിച്ച പ്രതിഭയെന്ന്ന് യുവകലാസാഹിതി അനുസ്മരണസമ്മേളനംവിലയിരുത്തി . 
    സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വടകര മണ്ഡലം സംഘടിപ്പിച്ച ഗുരുസ്മരണ പരമ്പരയിലെ അഞ്ചാം  പരിപാടിയായിരുന്നു വടകര കളിക്കളത്തിൽ വെച്ച് നടന്ന വില്യാപ്പള്ളി രാജൻ അനുസ്മരണം.
      സമ്മേളനം പ്രശസ്ത നാടക പ്രവർത്തകൻ രാജൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു . തയ്യുള്ളതിൽ രാജൻ അനുസ്മരണ പ്രഭാഷണം നടത്തി .ആർട്ടിസ്റ്റ് രാംദാസ് അനുസ്മരണ പത്രിക ആർ കെ മോഹനന് കൈമാറി .     ടി കെ വിജയരാഘവൻ ,ഗീത ചോറോട് ,സി രാമകൃഷ്ണൻ ,ഇ ടി കെ രാഘവൻ,പ്രേംകുമാർ വടകര തുടങ്ങിയവർ സംസാരിച്ചു .കെ പി രമേശൻ അധ്യക്ഷത വഹിച്ചു 
എൻ പി അനിൽ കുമാർ സ്വാഗതവും പി.അനീഷ് നന്ദിയും പറഞ്ഞു.



 

Post a Comment

Previous Post Next Post

WB AD


 


 

LIVE