താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല'; അതൃപ്തി അറിയിച്ച് കെ മുരളീധരന്‍

 



താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തിയറിയിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കെപിസിസി പ്രചാരണ കമ്മിറ്റി ചെയര്‍മാനായിട്ടും അവഗണിച്ചു. ജൂനിയര്‍ നേതാക്കളെ താര പ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്തി. മുരളീധരന്‍ ഹൈക്കമാന്റിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും മുരളീധരന്‍ പറഞ്ഞു.എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് 37 താരപ്രചാരകരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. കെ മുരളീധരനെ കൂടാതെ ശശി തരൂരും പട്ടികയിലില്ല. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ 15 ലോക്‌സഭാംഗങ്ങളില്‍ 12 പേരും താരപ്രചാരകരുടെ പട്ടികയിലുണ്ട്.അതേസമയം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നുവെന്ന സൂചനയുമായി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന് പിന്നീട് അറിയിക്കാമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

തീരുമാനം വ്യക്തിപരമാണ്. കരുണാകരന്‍ സ്മാരക നിര്‍മ്മാണത്തിന് വേണ്ടി തനിക്ക് സമയം വേണം. അതിനാലാണ് വിട്ടു നില്‍ക്കുന്നത്. ഭാവിയില്‍ വടകരയില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും പിന്തുണക്കും. വടകര മണ്ഡലത്തില്‍ യുഡിഎഫിന്റെ ഭാവി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മുന്നൊരുക്കങ്ങള്‍ താന്‍ നടത്തുന്നുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.


Post a Comment

Previous Post Next Post

WB AD


 


 

LIVE