കർക്കിടക മാസ ഔഷധ കഞ്ഞിയുമായി മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂൾ.

ചോറോട്: പത്തു വർഷമായി കർക്കിടക മാസ ഔഷധകഞ്ഞി വിതരണവുമായി മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂൾ. 2013 ൽ തുടക്കം കുറിച്ച് 2023 ലും മുടക്കമില്ലാതെ കുട്ടികൾക്ക് മധുരകഞ്ഞി വിതരണം തുടർന്ന് കൊണ്ടിരിക്കുകയാണ് സ്കൂൾ നൂൺമീൽ കമ്മറ്റി.വൻപയർ, കടല, ചെറുപയർ, മുതിര, ഉഴുന്ന്, മുത്താറി, കുത്തരി, ഗോതമ്പ്, ഉലുവ, വെല്ലം, തേങ്ങാപാൽ ,ജീരകം, ഏലക്കായ എന്നിങ്ങനെ ധാന്യങ്ങളും മറ്റ് ചേരുവകളും ചേർത്തുള്ള ഔഷധ കൂട്ട് കുട്ടികൾക്ക് ആരോഗ്യവും ഊർജ്ജവും പ്രധാനം ചെയ്യുന്നു .രാവിലെ ഇടവേള ഭക്ഷണമായിട്ടാണ് ഇത് നൽകിവരുന്നത്. കർക്കിടക മാസം മുഴുവൻ ഇത് കുട്ടികൾക്ക് ലഭ്യമാക്കി വരുന്നു .മുമ്പ് ഒരു വർഷം എല്ലാ ചൊവ്വാഴ്ച കളിലും കോഴിക്കറി നൽകി സ്കൂൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചോറോട് മുട്ടുങ്ങൽ - കുരിയാടി തീരദേശ മേഖലകളിലെ കുട്ടികൾ കൂടുതൽ പഠിച്ചു വരുന്ന മുട്ടുങ്ങൽ സൗത്ത് യു .പി ,പഠന - പാഠ്യേതര വിഷയങ്ങളിലും ഏറെ മികവുകൾ തെളിയിച്ച സ്ഥാപനമാണ് .

2023-24 വർഷത്തെ ഔഷധ കഞ്ഞി വിതരണത്തിൻ്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് വി.സി ഇഖ്ബാൽ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ജീജ അധ്യക്ഷത വഹിച്ചു.സുബുലു സലാം, ശ്രീരാഗ് ,ജിസ്ന, ബിന്ദു, പങ്കജ, സോഫിയ, സൗമ്യ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

WB AD


 


 

LIVE