ജോലി കഴിഞ്ഞ് മടങ്ങിയ ഗര്‍ഭിണിയായ നഴ്‌സിനെ ലൈംഗികമായി ഉപദ്രവിച്ചു; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍.

ബെംഗളൂരു: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗർഭിണിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ടാക്സിഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. കമ്മസാന്ദ്ര സ്വദേശി അവിനാശാണ് (26) അറസ്റ്റിലായത്. കഴിഞ്ഞദിവസം ഇലക്ട്രോണിക്സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

രാത്രി ഏഴരയോടെ നഴ്സായ യുവതി ഹെൽത്ത് സെന്ററിൽനിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ടാക്സിഡ്രൈവർ അടുത്തുവന്ന് നിർത്തി വീട്ടിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനംചെയ്തു. ഇത് നിരസിച്ച യുവതി മുന്നോട്ടുനടന്നപ്പോൾ യുവാവ് കാറിൽ നിന്നിറങ്ങി യുവതിയുടെ

പിന്നാലെ നടന്നുവന്ന് ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

യുവതി സഹപ്രവർത്തകരെ വിളിച്ചറിയിച്ചശേഷം ഇലക്ട്രോണിക്സിറ്റി പോലീസ് നൽകുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.


Post a Comment

Previous Post Next Post

WB AD


 


 

LIVE