അഭിഭാഷക ക്ലർക്കുമാർ പട്ടിണി സമരത്തിലേക്ക്



കൽപ്പറ്റ : കേരളത്തിലെ മുഴുവൻ കോടതികളിലും  ഇ- ഫയലിംഗ് നടപ്പിലാക്കുകയും കൈയ്യഴുത്ത് അപേക്ഷകൾ സ്വീകരിക്കുകയില്ലായെന്ന ഹൈകോടതി പുറപ്പെടുവിപ്പിച്ച ഇ-ഫയലിങ്ങ് നിർദ്ദേശത്തോടു കൂടി പതിനായിരങ്ങൾ തൊഴിൽ ചെയ്യുന്ന ഒരു തൊഴിൽ മേഖല തുടച്ചു നീക്കപ്പെടുന്ന അവസ്ഥക്കെതിരെയും 

ഇ-ഫയലിങ്  അപാകതകൾ പരിഹരിക്കുക, അഭിഭാഷക ക്ലർക്കുമാരുടെ തൊഴിൽ സംരക്ഷിക്കുക, ഫിസിക്കൽ ഫയലിംഗ് നിലനിർത്തുക, പകർപ്പ്  അപേക്ഷ പൂർണ്ണമായും ഫിസിക്കലാക്കുക, കൈയ്യെഴുത്തു പ്രതികൾ ഫയലിൽ സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തിരുവോണ നാളിൽ ഹൈക്കോടതിക്ക് മുമ്പിൽ പട്ടിണി സമരം നടത്തുവാൻ തീരുമാനിച്ചു.


കൽപ്പറ്റ പുത്തൂർ വയൽ എംഎസ് സ്വാമിനാഥൻ  ഹാളിൽ വെച്ച് നടന്ന  അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗവും  കെ പി രാമൻ നായർ എന്റോവ്മെന്റ്  വിതരണവും ബഹുമാനപ്പെട്ട എംഎൽഎ  ടി .സിദ്ധിഖ് അവർകൾ  നിർവ്വഹിച്ചു.  സംസ്ഥാന പ്രസിഡണ്ട് വി രവിന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലിൽ ഗവൺമെന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ: എം.കെ.ജയ പ്രമോദ്, ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: എ.ജെ. ആന്റണി , സംസ്ഥാന കമ്മറ്റിയംഗങ്ങളായ  കെ.പ്രകാശൻ , സി.പ്രദീപൻ, ട്രഷറർ എ. കൃഷ്ണൻ കുട്ടി നായർ , വൈസ് പ്രസിഡന്റ് എസ്. ദീലിപ് , ജില്ലാ പ്രസിഡണ്ട്  എം.എം. രാമനാഥൻ, യൂണിറ്റ് സെക്രട്ടറി കെ. രാഗിണി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിന് ടി.ഡി രാജപ്പൻ നന്ദിയും രേഖപ്പെടുത്തി.


SSLC ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മക്കൾക്കും MBBS ന് ഉന്നത വിജയം നേടിയ ഡോ:ശ്രദ്ധാ ജയരാജ് (കോഴിക്കോട്), ഡോ: പി.വി. വൈശാഖ് (കണ്ണൂർ)എന്നിവരെയും ആദരിച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE