മനാമ: നരിക്കുനി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. പാടന്നൂർ മേക്കയിൽപാട് പി. പവിത്രൻ (55) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്നാണ് മരണം. ബഹ്റൈനിലെത്തിയിട്ട് 16 വർഷമായി. മുഹറഖിലെ ട്വിൻസ് സലൂണിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ആദർശ് (ബഹ്റൈൻ), അഭിജിത്. മനോജ് വടകരയുടെ നേതൃത്വത്തിൽ ബി.കെ.എസ്. എഫ് ടീം അംഗങ്ങളുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി.
Post a Comment