വടകര തീരദേശത്തെ ആദ്യ വനിതാ ഡോക്ടർ കെ വി പി സുമയ്യക്ക് ജന്മ നാട് സ്വീകരണം നൽകി

വടകര : താഴെ അങ്ങാടിയിലെ തീരദേശത്തെ ആദ്യ എം ബി ബി എസ് ഡോക്ടർ കെ വി പി സുമയ്യക്ക് എക്കൊ കൊയിലാണ്ടി വളപ്പിന്റെ നേതൃത്വത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ റഹ്മാനിയ മദ്രസ ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു.

പരിപാടി യിൽ ഡോക്ടർ സുമയ്യക്ക് മന്ത്രി മുമെന്റോ നൽകി അനുമോതിച്ചു.
വടകര എം എൽ എ കെ കെ രമ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർമാരായ നിസാബി ടീച്ചർ, ഹക്കീം പി എസ്.എം യു എം ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ സജീവൻ മാസ്റ്റർ, താഴെപള്ളി ഭാഗം ജെ ബി സ്കൂൾ ഹെഡ് മാസ്റ്റർ ഗഫൂർ മാസ്റ്റർ,കെ വി പി ഷാജഹാൻ, മിഖ്ദാദ് ടി, ഫൈസൽ എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എക്കൊ സെക്രട്ടറി നിസാർ കെ വി പി സ്വാഗതവും റമീസ് രാജ നന്ദി യും പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE