‘യൂനാനി മരുന്നുകൾ മിത്താണ് അത് ശാസ്ത്രമേയല്ല’; സിദ്ദിഖിന്റെ മരണ വാർത്തയിൽ പ്രതികരിച്ച് ഡോക്ടർ സുൽഫി നൂഹു

 


യൂനാനി ചികിത്സാ രീതി മിത്ത് മാത്രമാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു.സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുൽഫി നൂഹുവിന്റെ പ്രതികരണം. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും അത് ശാസ്ത്രീയ ചികിത്സാരീതിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകളുണ്ടെന്നും യൂനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രമാണെന്നും അത് മിത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത്തരം മിത്തുകളിൽ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി.


Post a Comment

Previous Post Next Post

WB AD


 


 

LIVE