ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു; ക്രിമിനല്‍ കേസ് പ്രതിയായ യുവാവ് അറസ്റ്റില്‍

 



താമരശ്ശേരി: കോളിക്കലില്‍ ഭര്‍ത്താവ് മര്‍ദിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ യുവതിയെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്ണികുളം മണ്ണിട്ടയില്‍ വീട്ടില്‍ ഷാഹിദയാണ് (19) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.സംഭവത്തില്‍ ഭര്‍ത്താവ് ബഹാവുദ്ദീന്‍ അല്‍ത്താഫിയെ താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തു. ഒട്ടേറേ ക്രിമിനല്‍ കേസിലെ പ്രതിയാണ് ബഹാബുദ്ദീനെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE