ആയഞ്ചേരി: ആയഞ്ചേരി ടൗണിലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക, പൊതു ശൗചാലയം നിർമ്മിക്കുക,ബസ് സ്റ്റാൻ്റ് തുറന്ന് പ്രവർത്തിക്കുക, ബസ് സ്റ്റാൻ്റിൽ നിക്ഷേപിച്ച മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ബി ജെ.പി ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.ബി.ജെ.പി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു.മഠത്തിൽ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.ടി.വി ഭരതൻ, കെ.കെ രാജീവൻ, മഹേഷ് പുതിയോട്ടിൽ, യു.വി ചാത്തു, എൻ ശങ്കരൻ, വിജയരാഘവൻ, രാഗേഷ് പറമ്പത്ത്, ശ്രീജിത്ത് കെ, സുമേഷ് എന്നിവർ പ്രസംഗിച്ചു.
ആയഞ്ചേരി : ബി.ജെ.പി സായാഹ്ന ധർണ നടത്തി.
NEWS DESK
0
Tags
പ്രാദേശികം
Post a Comment