അടിമാലി: യുവതിയെ വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ നിരീക്ഷണത്തിൽ.
അടിമാലി പൊളിഞ്ഞ പാലം പ്രിയദർശിനി കോളനിയിൽ വാടകക്ക് താമസിച്ചിരുന്ന മച്ചിപ്ലാവ് കഴുവേലിപാഠത്തിൽ ശ്രീദേവി (27)ആണ് മരിച്ചത്. യുവതിയോടൊപ്പം താമസിച്ചിരുന്ന വാളറ കമ്പിലൈൻ സ്വദേശിയാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്.
സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ: ആറുമാസമായി പ്രിയദർശിനി കോളനിയിൽ സുഹൃത്തിനോപ്പം വാടകക്ക് താമസിക്കുകയായിരുന്നു ശ്രീദേവി. ഞായറാഴ്ച, ഒപ്പം താമസിച്ചയാൾ ശ്രീദേവിയുമായി വഴക്കുണ്ടാക്കി. പിന്നീട് ഇയാൾ പുറത്ത് പോയി. വൈകീട്ട് അഞ്ചോടെ തിരികെ വന്നപ്പോൾ ശ്രീദേവിയെ ബാത്ത് റൂമിൽ തൂങ്ങിയനിലയിൽ
കണ്ടെത്തുകയായിരുന്നുവെന്നാണ് മൊഴി.
പോലീസ് എത്തിയപ്പോൾ യുവതി മരിച്ചിരുന്നു. പോലീസ് മൃതദേഹം അടിമാലി ആശുപത്രിയിൽ എത്തിച്ചു. യുവാവിനെ ചോദ്യംചെയ്തപ്പോൾ പരസ്പരവിരുദ്ധമായി മൊഴി നൽകി. ഇതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയച്ചു. യുവാവിനെ പോലീസ് ചോദ്യംചെയ്തുവരുന്നു.
Post a Comment