കുറ്റ്യാടി സ്വദേശി ആദിത്യയുടെ ദുരൂഹ മരണം; സുഹൃത്ത് മുഹമ്മദ് അമൽ പോലീസ് കസ്റ്റഡിയിൽ



കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ മരിച്ച കോഴിക്കോട് സ്വദേശി ആദിത്യയുടെ സുഹൃത്ത് മുഹമ്മദ് അമൽ പോലീസ് കസ്റ്റഡിയിൽ. മെഡിക്കൽ കോളേജ് എസിപി കെ.സുദർശനനാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ആദിത്യയുടെ ദുരൂഹ മരണത്തിൽ മുഹമ്മദ് അമലിനെ നേരത്തെ ചോദ്യം ചെയ്തശേഷം വിട്ടയയ്‌ക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ നിരവധി പേരാണ് വിമർശനമുന്നയിച്ചത്. പ്രതിയ്‌ക്കെതിരെ ആദിത്യയുടെ മറ്റൊരു സുഹൃത്ത് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരണശേഷം ആദിത്യയുടെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്തത് മുഹമ്മദ് അമലാണ്. പ്രതി കൂടുതൽ പെൺകുട്ടികൾക്ക് ലഹരി നൽകാൻ ശ്രമിച്ചെന്നും ആദിത്യയെയും ലഹരി മാഫിയയുടെ ഭാഗമാക്കാൻ പദ്ധതിയിട്ടിരുന്നെന്നും സുഹൃത്ത് പറഞ്ഞു.


Post a Comment

Previous Post Next Post

WB AD


 


 

LIVE