വടകര: അപകട ഭീഷണിയിൽ വടകര പഴയ ബസ്റ്റാൻഡ് കെട്ടിടം പൊളിച്ച് മാറ്റണമെന്ന് യൂത്ത് ലീഗ് പറഞ്ഞു.
ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന നാലര പതിറ്റാണ്ട് പഴക്കമുള്ള വടകര പഴയ ബസ്റ്റാൻഡ് കെട്ടിടം ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.
കാലപ്പഴക്കം ഏറെയുള്ള ഈ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കൗൺസിലർമാർ പല തവണ ശ്രദ്ധയിൽ പെടുത്തിയിട്ടും തിരിഞ്ഞ് നോക്കാൻ മുൻസിപ്പാലിറ്റി തയ്യാറാവുന്നില്ല
വടകര പഴയ ബസ്റ്റാൻഡ് കെട്ടിടം എത്രയും പെട്ടെന്ന് പുനർ നിർമ്മിക്കണമെന്ന് ആവശ്യവുമായി വടകര മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് മോക്ഡ്രിൽ അവതരണവും പ്രതിഷേധ സംഘമവും നടത്തി
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ശുഹൈബ് കുന്നത്ത് സമര പരിപാടി ഉദ്ഘാടനം ചെയ്തുവടകര മുൻസിപ്പൽ പ്രസിഡണ്ട് യൂനുസ് ആവിക്കൽ അധ്യക്ഷത വഹിച്ചു
വടകര നഗരസഭ കൗൺസിലർമാരായ ,പ്രേമ കുമാരി ,ഹാഷിം .പി.വി ,മണ്ഡലം യൂത്ത് സിക്രട്ടറി സിറാജ് .ആർ ടൗൺ യൂത്ത് ലീഗ് ഭാരവാഹികളായ നസീർ .ടികെ, സഹൽ വൈറ്റ് ഗാർഡ് ക്യാപ്ടൻ ആസിഫ് , അഷ്റഫ് .പി.വി.സി ,അൻസാർ അബ്ദുളള ,റഫീഖ്.എം , ഫൈജാസ് ,സിയാദ് ,അർഷാദ് ,ഷരീഫ് , ജമാൽ WG അസംസാരിച്ചു മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി യൂനുസ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡണ്ട് ഇമ്രാൻ ജമീല നന്ദിയും
Post a Comment