തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശ്ശേരിൽ ഹരിക്കാണ് വെട്ടേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടുക്കൻ സന്തോഷ് എന്നയാളാണ് ഹരിയെ വെട്ടിയത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിൽ മുൻപ് പല തവണ അടിപിടിയുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരം. വെട്ടേറ്റ ഹരി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Post a Comment