കുറ്റിക്കാട്ടിൽ ബെന്നിയുടെ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.

2019 ഓഗസ്റ്റ് 8 ന് വിലങ്ങാട് ഉരുൾ പൊട്ടലിൽ മരണമടഞ്ഞ സി.പി.ഐ വിലങ്ങാട് ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്ന കുറ്റിക്കാട്ടിൽ ബെന്നിയുടെ അനുസ്മരണ പൊതുയോഗം സി.പി.ഐ. വിലങ്ങാട് സംഘടിപ്പിച്ചു. പാർട്ടി ജില്ലാ അസി: സെക്രട്ടറി അഡ്വ: പി. ഗവാസ് ഉൽഘാടനം ചെയ്തു. ജലീൽ ചാലക്കണ്ടി അധ്യക്ഷനായി. സഖാക്കൾ എം.ടി. ബാലൻ, രാജു അലക്സ് , ജോർജ്ജ് കിഴക്കേകര, പി.കെ.ശശി.ടി.കെ. കുമാരൻ . ഗ്രാമ പഞ്ചായത്ത് മെമ്പർ ജാൻസി കൊടിമരത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. 2019 ൽ വീടിന് പിറക് വശത്തെ കുന്നിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ വീട് പൂർണ്ണമായും തകർന്നാണ് ബെന്നി. ഭാര്യ മേരിക്കുട്ടി . മകൻ അഖിൽ. അയൽവാസി ലിസ്സി എന്നിവർക്കാണ് അതി ദാരുണാന്ത്യം സംഭവിച്ചത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE