മാഹിയിലെ ഹോട്ടൽ റൂമിൽ വിളിച്ചു വരുത്തി വടകര സ്വദേശിയ പെൺ സുഹൃത്തിന് മദ്യം നൽകി ബോധരഹിതയാക്കിയതിന് ശേഷം സ്വർണ മാല മോഷ്ടിച്ചയാൾ പിടിയിൽ.

മാഹിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത ശേഷം വടകര സ്വദേശിനിയായ മധ്യവയസ്കയായ പെൺ സുഹൃത്തിനെ അവിടുത്തേക്ക് വിളിച്ചു വരുത്തുകയും മദ്യം നൽകി ബോധരഹിതയാക്കിയതിന് ശേഷം കഴുത്തിലണിഞ്ഞിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണ മാലയുമായി കടന്നു കളയുകയും ചെയ്ത വയനാട് മീനങ്ങാടി സ്വദേശി മിർഷാദ്
(44) ആണ് മാഹി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ജൂലായ് 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷ്ടിച്ച സ്വർണം ഇയാൾ അതേ ദിവസം തന്നെ പയ്യന്നൂരിലെ ഒരു ജ്വല്ലറിയിൽ 119,000/- രൂപക്ക് വിൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മാല നഷ്ടപ്പെട്ട സ്ത്രീ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാഹി എസ്.പി. രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശപ്രകാരം മാഹി സി.ഐ. ബി.എം. മനോജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും മാഹി എസ്.ഐ പി. പ്രദീപിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. കിഷോർ കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ സുജേഷ്,പ്രശാന്ത്,ശ്രീജേഷ്, കോൺസ്റ്റബിൾ മാരായ പ്രകാശൻ, ശ്രീജേഷ്, ഹോംഗാർഡ് ശ്രീദേവ് എന്നിവരടങ്ങിയ സംഘം വടകരയിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും പയ്യന്നൂരിലെ ജ്വല്ലറിയിൽ നിന്ന് തൊണ്ടി മുതൽ കണ്ടെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE