ശുചിത്വ മാലിന്യ പരിപാലന രംഗത്ത് വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുമായി തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുളള ജില്ലാ ശുചിത്വ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് ,കഴിഞ്ഞ ആഴ്ചയില്‍ വിവിധ സ്ക്വാഡുകളായി 54 വന്‍കിട മാലിന്യ ഉല്‍പാദക കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ സൂക്ഷമ പരിശോധന നടത്തി. സ്ഥാപനങ്ങളില്‍ നിയമപരമായി ഉണ്ടാവേണ്ട മാലിന്യ സംവിധാനങ്ങള്‍, ജൈവ മാലിന്യം സംസ്കരിക്കുന്നതിനും, അജൈവ മാലിന്യം കൈയൊഴിയുന്നതിനുമുളള സംവിധാനങ്ങള്‍ ഇല്ലാത്ത 9 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആകെ പിഴയായി 180000/- രൂപ ചുമത്തി. ഗ്രാന്‍സ് ഓഡിറ്റോറിയം, പത്മശ്രീ ഓഡിറ്റോറിയം, വിനായക ഹോട്ടല്‍, എ.ജി.പി ഗാര്‍ഡന്‍ ഓഡിറ്റോറിയം, ലിബര്‍ട്ടി ഹോട്ടല്‍, ടോപ് ഫോം ഹോട്ടല്‍, സംസം റെസ്റ്റോറന്‍റ്, നഹദി മന്തി റെസ്റ്റോറന്‍റ്, മിനൂസ് ഓഡിറ്റോറിയം എന്നീ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആകെ 54 സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചക്കിടെ സ്ക്വാഡ് പരിശോധിച്ചു, അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് അര്‍ജന്‍റ് നോട്ടീസ് നല്‍കി. കൂടാതെ വൃത്തിഹീനമായ രീതിയില്‍ മാലിന്യം കൂട്ടിയിടുകയും, പരിസരത്ത് അശാസ്ത്രീയമായ രീതിയില്‍ അജൈവ മാലിന്യങ്ങള്‍ കൂട്ടിയിട്ട KSRTC പാവങ്ങാട് ഡിപ്പോ അധികൃതര്‍ക്കും നോട്ടീസ് നല്‍കി. ജനുവരി 26നകം മാലിന്യ മുക്തമായി ജില്ലയെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഫീല്‍ഡ് പരിശോധന ശക്തിപ്പെടുത്തിയത്. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥരും സ്ക്വാഡിലെ അംഗങ്ങളെ സഹായിച്ചു, ഫീല്‍ഡില്‍ പരിശോധന നടത്തി പിഴ ചുമത്തിയ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുളള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടാതെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് പുതുതായി വന്ന നിയമ ഭേദഗതി പ്രകാരം വ്യാപാര സ്ഥാപനങ്ങളുടെ പരിസരം ഉള്‍പ്പെടെ വൃത്തഹീനമായാല്‍ സ്പോട്ട് ഫൈന്‍ അടക്കം ഈടാക്കുവാന്‍ അധികാരം ഉളളതാണ്. ജില്ലയിലെ വിവിധ സ്ക്വാഡ് പരിശോധനയില്‍ ഇന്‍റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ഹമീദ്, സ്ക്വാഡ് അംഗങ്ങളായ ജൂനിയര്‍ സൂപ്രണ്ട്മാരായ എ.അനില്‍കുമാർ
കോഴിക്കോട് ജില്ലയില്‍ മാലിന്യ പരിപാലനം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി തദ്ദേശസ്വയംഭരണ വകുപ്പ് 180000/- രൂപ പിഴ ചുമത്തി
NEWS DESK
0
Tags
പ്രാദേശികം
Post a Comment