എം.ടി ഉദ്ദേശിച്ചത് പിണറായിയെ തന്നെ, പറഞ്ഞത് മോദിക്കും ബാധകം’; കെ മുരളീധരന്‍

എം.ടി വാസുദേവന്‍ നായരുടെ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചുതന്നെയാണെന്ന് കെ മുരളീധരന്‍ എം.പി. എം.ടി ഉദ്ദേശിച്ചത് സിപിഐഎമ്മിനെ തന്നെയാണ്. പറഞ്ഞത് മോദിക്കും ബാധകം. സാഹിത്യകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും പിന്തുണയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സിപിഐഎം അധഃപതിച്ചു എന്നതിന്റെ തെളിവാണിതെന്നും മുരളീധരന്‍.
എഴുത്തും വായനയും അറിയുന്നവർക്ക് കാര്യം മനസ്സിലാകും. എം.ടി പറഞ്ഞത് ഇ.പി.ജയരാജന് മനസിലാകാഞ്ഞിട്ടില്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് അദ്ദേഹത്തിനെന്നും മുരളീധരന്‍ പറഞ്ഞു. പിണറായി വിജയന്റെ മുസ്ലീം ലീഗ് അനുകൂല പ്രസംഗത്തിനും അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രിയുടെ പ്രസംഗം ചരിത്രം വളച്ചൊടിക്കുന്നതാണ്. 1976ല്‍ മുസ്ലീം ലീഗിനെ പിളര്‍ത്തിയതിനു പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്ന് മുരളീധരന്‍ പറഞ്ഞു.



Post a Comment

Previous Post Next Post

WB AD


 


 

LIVE