*കുറ്റ്യാടി നിയോജകമണ്ഡലത്തിലെ റോഡ് വികസന പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം-ജില്ലാതല യോഗം ചേർന്നു*
കിഫ്ബി ഫണ്ട് പ്രകാരം അനുമതി ലഭിച്ച കുറ്റ്യാടി ബൈപ്പാസ് ,കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് എന്നീ പ്രവർത്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു.
കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ 19 (1) നോട്ടിഫിക്കേഷൻ സമയബന്ധിതമായി പുറപ്പെടുവിക്കുന്നതിനുള്ള പ്രവർത്തനത്തനങ്ങളുടെ പുരോഗതി വിശദമായി ചർച്ച ചെയ്തു. കുറ്റ്യാടി ബൈപ്പാസ് പ്രവർത്തിയുടെ ബേസിക് വാല്യേഷൻ റിപ്പോർട്ട് ജില്ലാ കളക്ടറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. കിഫ്ബിയുടെ അംഗീകാരത്തോടെ
പ്രവർത്തിയുടെ ടെൻഡർ നടപടികളിലേക്ക് നീങ്ങാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ആർബിഡിസി കെ വിഭാഗം എൻജിനീയർ അറിയിച്ചു.
കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിന്റെ 11 (1) നോട്ടിഫിക്കേഷന് ശേഷമുള്ള നടപടി ക്രമങ്ങളുടെ ഭാഗമായുള്ള സ്ഥല പരിശോധന ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ നടന്നു വരികയാണെന്ന് ലാൻഡ് അ അക്വിസിഷൻ അ തഹസിൽദാർ യോഗത്തിൽ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദ്ദേശം നൽകി.
വടകര വില്യാപ്പള്ളി ചേലക്കാട് റോഡിലെ ഭൂമി കയ്യേറ്റം പരിശോധിക്കുന്നതിനായി സർവേയർമാരെ ചുമതലപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
സർവേയർമാരുടെ കുറവ് ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളുടെ വേഗത കുറയ്ക്കുന്നതായി യോഗത്തിൽ പരാമർശമുണ്ടായി.
ഇക്കാര്യം റവന്യൂ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും , സർവേയർമാരുടെ ഒഴിവുകളിൽ നിയമനം ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുള്ളതായും യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്,ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർ ഷിബു ,കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൾ അസീസ് ,ആർബിഡിസി കെ എൻജിനീയർ അതുൽ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു.
:
Post a Comment